കാർത്തിയുടെ പയ്യ ഹിന്ദിയിലേക്ക്; സംവിധാനം ലിങ്കുസ്വാമി; സൂര്യയെയും ആമിറിനെയും തള്ളി വിദ്യുത് ജംവാൽ നായകൻ

തമിഴ് യുവതാരം കാർത്തിയുടെ സൂപ്പർ ഹിറ്റ് ചിത്രം പയ്യ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകൻ ലിങ്കുസ്വാമി തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. വിദ്യുത് ജംവാലാണ് കാർത്തിയുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നത്. നായികയടക്കമുള്ള മറ്റ് താരങ്ങളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഹിന്ദി റീമേക്കിലേക്ക് സൂര്യ, ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവരെ പരിഗണിച്ചിരുന്നു. എന്നാൽ നറുക്ക് വിദ്യുത് ജംവാലിന് വീഴുകയായിരുന്നു. ലിങ്കുസ്വാമിയുടെ ആദ്യ ബോളിവുഡ് സംരംഭമാണ് ഇത്.

2010ൽ പുറത്തിറങ്ങിയ പയ്യ കേരളത്തിലടക്കം വൻഹിറ്റായിരുന്നു. തമന്നയായിരുന്നു ചിത്രത്തിലെ നായിക. യുവൻശങ്കർ രാജയുടെ സംഗീതത്തിൽ ഒരുങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് അപരിചിതർ ബംഗളൂരിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യാത്രക്കിടെയിലുണ്ടാകുന്ന അവിചാരിതസംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. തിരുപ്പതി ബ്രദേഴ്‌സിന്റെ ബാനറിൽ എൻ.സുഭാഷ് ചന്ദ്രബോസാണ് പയ്യ നിർമ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News