പെൻഷൻ പ്രായം ഉയർത്തില്ല; 25 ലക്ഷം യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പെൻഷൻ പ്രായം ഉയർത്തുന്നതിനോട് തനിക്ക് എതിർപ്പില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രായം കൂട്ടുന്നത് സാധിക്കില്ല. പെൻഷൻ പ്രായം ഉയർത്തിയാൽ പ്രതിവർഷം 25,000 തൊഴിലവസരം മാത്രമേ നഷ്ടമാകൂ. എന്നാൽ 25 ലക്ഷത്തോളം യുവാക്കൾ ഇതിനെതിരാണ്. അവരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ നേതാക്കൾക്കിടയിൽ സമവായം വേണമെന്നും രാഷ്ട്രീയ യുവജന സംഘടനകൾ സഹകരിച്ചാൽ നടപ്പിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരൂന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News