തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ രണ്ടിനും അഞ്ചിനും; വോട്ടെണ്ണല്‍ ഏഴിന്; വിജ്ഞാപനം ഈ മാസം ഏഴിന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നവംബര്‍ രണ്ടിനും അഞ്ചിനുമായാണ് വോട്ടെടുപ്പ്. ഏഴിനാണ് വോട്ടെണ്ണല്‍. ഈ മാസം ഏഴിന് വിജ്ഞാപനം പുറപ്പെടുവിക്കും.

രണ്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകള്‍: തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്. അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകള്‍: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു ഇലക്ട്രോണിക് വോട്ടര്‍ പട്ടിക ഉപയോഗിച്ചുള്ള വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണത്തിന് ഫഌക്‌സുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആവശ്യപ്പെട്ടു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഈ മാസം പതിനാലുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പതിനഞ്ചിനാണ് സൂക്ഷ്മപരിശോധന. പതിനേഴുവരെ പത്രിക പിന്‍വലിക്കാന്‍ കഴിയും. 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടങ്ങളില്‍ പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്കായിരിക്കും. 152 ബ്ലോക്കുകളില്‍ 67 ഇടങ്ങളിലും 9141 ഗ്രാമപഞ്ചായത്തുകളില്‍ 417 എണ്ണം സ്ത്രീകള്‍ക്കു സംവരണം ചെയ്യാനും തീരുമാനമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News