ത്രീഡി വിസ്മയവുമായി രുദ്രമ്മാദേവി ഒൻപതിന് തീയേറ്ററുകളിൽ; ട്രെയ്‌ലർ കാണാം

13-ാം നൂറ്റാണ്ടിലെ ധീരവനിത രുദ്രമ്മാദേവിയുടെ ജീവിതം പറയുന്ന ‘രുദ്രമ്മാദേവി’യുടെ ഹിന്ദി പതിപ്പിന്റെ പുതിയ ട്രെയ്‌ലർ റിലീസ് ചെയ്തു. ഈ മാസം ഒൻപതിന് ചിത്രം തീയേറ്ററുകളിലെത്തും. ഇന്ത്യയിലെ ആദ്യ ത്രീഡി ചരിത്ര സിനിമ എന്ന പ്രത്യേകതയുമായാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

അനുഷ്‌ക ഷെട്ടിയാണ് രുദ്രമ്മദേവി എന്ന ടൈറ്റിൽ വേഷത്തിലെത്തുന്നത്. അല്ലു അർജുൻ, റാണാ ദഗ്ഗുബതി, പ്രകാശ് രാജ്, നിത്യ മേനോൻ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്ക്, തമിഴ് ഭാഷകളിലൊരുക്കുന്ന ചിത്രം ഗുണശേഖറാണ് സംവിധാനം ചെയ്യുന്നത്. മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റും. ഗുണശേഖർ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News