ഇറാനും സൗദിയുമൊക്കെ മനം മാറ്റുമ്പോള്‍ പ്രാകൃതമാകുന്ന മഹാരാഷ്ട്ര; കൊലാപുരില്‍ മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടെന്ന് പണ്ഡിതസഭ

കൊലാപുര്‍: ഇറാനിലും സൗദിയിലുമൊക്കെ സ്ത്രീകള്‍ക്കു പൊതുരംഗത്തേക്കു വരാനും ഭരണകൂടത്തിന്റെ ഭാഗമാകാനും പുതിയ കാലത്തു മാറ്റമുണ്ടാകുമ്പോള്‍ കാലത്തെ പിന്നോട്ടടിക്കുന്നത് മഹാരാഷ്ട്രയില്‍. കോലാപുരില്‍ നടക്കാനിരിക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ത്രീകള്‍ മത്സരിക്കുന്നതു പ്രോത്സാഹിപ്പിക്കേണ്ടെന്നു പ്രാദേശിക മതപണ്ഡിത സഭ. അമ്പതോളം പണ്ഡിതരടങ്ങിയ മജ്‌ലിസ് ഇ ഷൂര ഉലമ ഇ ശഹര്‍ കൊലാപൂരാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

കോലാപുരിലെ മോസ്‌കുകളുടെ നിയന്ത്രണം കൈയാളുന്ന സമിതിയാണിത്. കഴിഞ്ഞയാഴ്ചയാണ് സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു പ്രോത്സാഹിപ്പിക്കേണ്ടെന്നുകാട്ടി കുറിപ്പു വിതരണം ചെയ്തത്. സ്ത്രീകള്‍ തെരഞ്ഞെടുപ്പു രംഗത്തുവരുന്നത് അനിസ്ലാമികമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. പണ്ഡിതസഭയുടെ നടപടി ഹിലാല്‍ കമ്മിറ്റി തള്ളിയിട്ടുണ്ട്.

കോലാപുര്‍ നഗസഭയിലേക്ക് ഇതുവരെ ഇരുപതു മുസ്ലിം സ്ത്രീകള്‍ നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്. നിര്‍ദേശത്തെക്കുറിച്ചു പ്രതികരിക്കാന്‍ പണ്ഡിതസഭയുടെ പ്രതികള്‍ തയാറായില്ല. സഭയുടെ നിര്‍ദേശം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം സ്ത്രീകളും. ഇതേ നിലപാടുതന്നെയാണ് ഹിലാല്‍കമ്മിറ്റിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News