ചേരാനെല്ലൂരില്‍നിന്നൊരു പെണ്‍മുന്നേറ്റം; ശസ്ത്രക്രിയാ മുറിയിലെ നീലക്കോട്ടുകളൊരുക്കുന്ന ഷൈനിയുടെ സംരംഭക വിപ്ലവം കേരളത്തിന് മാതൃക

വീട്ടമ്മമാര്‍ പത്രം വായിച്ചാല്‍ എന്തു സംഭവിക്കും പ്രത്യേകിച്ച് കാര്യമില്ലെന്നുമുതല്‍ പാലു തിളച്ചുപോകും എന്നു വരെയുള്ള ഉത്തരങ്ങള്‍ വരാം. എറണാകുളം വാരാപ്പുഴ സ്വദേശിനിയായ ലിസിയുടെ ജീവിതം മാറ്റി മറിച്ചത് ചെറിയൊരു പത്രപരസ്യമാണ്. സര്‍ജിക്കല്‍ ഗൗണുകള്‍ നിര്‍മിച്ചു നല്‍കുന്ന ചാവറ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ സാരഥിയാണ് ഷൈനി. സാധാരണക്കാരിയായ വീട്ടമ്മയില്‍നിന്ന് കൈരളി ടി വിയുടെ മികച്ച യുവ സംരഭംകക്കുള്ള ജ്വാല അവാര്‍ഡ് വേദിയിലേക്കുള്ള ദൂരം കുറുക്കു വഴികളില്ലാത്ത കഠിനാധ്വാനം മാത്രമായിരുന്നു.

വിദ്യാസമ്പന്നയായ വീട്ടമ്മ
എറണാകുളം ചേരാനെല്ലൂരിലാണ് വീട്. കുടുംബത്തില്‍ അത്യാവശ്യം സാമ്പത്തിക ഭദ്രത അണ്ടായിരുന്നത് കൊണ്ട് ജോലിക്കു പോവണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിവാഹം ചെയ്ത് വിദ്യാസമ്പന്നയായ വീട്ടമ്മയായി കഴിയാനായിരുന്നു ആഗ്രഹം. എം.കോം പഠനത്തിനു ശേഷം ഹെല്‍ത്ത് ഇന്‍സ്‌പെകടറായ ലാലു ജോസഫിനെ വിവാഹം ചെയ്ത് വരാപ്പുഴയിലെത്തി. വിവാഹശേഷം ജോലിയില്ലാതെ മുന്നോട്ട് പോവാന്‍ ആവില്ലെന്ന് മനസിലായപ്പോള്‍ വീട്ടില്‍ ട്യൂഷനെടുത്തു തുടങ്ങി. പിന്നീട് പലയിടങ്ങളിലായി തരക്കേടില്ലാത്ത പല ജോലികളും ചെയ്തു. ഇതിനിടെയാണ് ഭര്‍തൃമാതാവിന്റെ മരണമുണ്ടായത്. കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് പലജോലികള്‍ക്കും ശ്രമിച്ചെങ്കിലും സമയവും ദൂരവും പ്രശ്‌നമായി. സ്വന്തമായി ഒരു സംരഭം എന്ന ആശയം അങ്ങനെയാണ് മനസിലേക്ക് വന്നത്. നമുക്ക് വരുമാനം ലഭിക്കുന്നതോടൊപ്പം കുറച്ചുപേര്‍ക്കു കൂടി വരുമാന മാര്‍ഗമാകുമല്ലോയെന്നും കരുതി . അപ്പോഴാണ് സര്‍ജിക്കല്‍ ഗൗണുകള്‍ നിര്‍മിച്ചു നല്‍കാനായി ചെറിയ യൂണിറ്റുകള്‍ക്ക് ഫ്രാഞ്ചെസി നല്‍കുന്നുവെന്ന കെയര്‍ ഓണ്‍ മെഡിക്കല്‍സിന്റെ പരസ്യം കണ്ടത്. നല്ലൊരു ആശയമാണെന്ന് തോന്നി.

JWALA 4 GREESHMA

ചാവറ എന്‍ര്‍പ്രൈസസ് എന്ന സ്വപ്നത്തിലേക്ക്
പുതിയൊരു ആശയമായതുകൊണ്ട് പലരും വിജയസാധ്യതയെ സംശയിച്ചു. കേരളത്തിലെ തൊഴിലാളിക്ഷാമവും പ്രശ്‌നമായി തോന്നി. എങ്കിലും പദ്ധതി ഉപേക്ഷിക്കാന്‍ തോന്നിയില്ല . ചുരുങ്ങിയത് 12 പേരെങ്കിലുമുള്ള യൂണിറ്റാവണമെന്നായിരുന്നു കെയര്‍ ഓണിന്റെ നിബന്ധന . സമീപപ്രദേശങ്ങളില്‍നിന്നു തന്നെ 13 സ്ത്രീകളെ കണ്ടെത്തി. തയ്യല്‍ ജോലിയില്‍ യാതൊരു മുന്‍പരിചയവും എനിക്കില്ലായിരുന്നു. കട്ടിംഗ് മുതല്‍ പാക്കിംഗ് വരെയുള്ള ജോലികള്‍ക്ക് കെയര്‍ ഓണില്‍ നിന്ന് ആളുകളെത്തി പരിശീലനം നല്‍കിയതോടെ ആ പ്രശ്‌നത്തിനു പരിഹാരമായി. 5 ലക്ഷം രൂപയായിരുന്നു മുതല്‍മുടക്ക്. 3 ലക്ഷം രൂപയും വായ്പ്പയെടുത്തു. അങ്ങനെ ചാവറ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം വരാപ്പുഴയിലെ വീടിന് മുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗൗണ്‍ നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതും പൂര്‍ത്തിയായ ഗൗണുകള്‍ ആശുപത്രികളില്‍ എത്തിക്കുന്നതും കെയര്‍ ഓണ്‍ തന്നെയാണ്.

പ്രതിസന്ധിയില്‍ നിന്ന് വിജയത്തിലേക്ക്
ഉത്പന്നത്തിന്റെ ഗുണമേന്‍മയ്ക്കായിരുന്നു ഏറ്റവും അധികം പ്രാധാന്യം നല്‍കിയിരുന്നത് . കെയര്‍ ഓണ്‍ ആവശ്യപ്പെട്ടതും അതുതന്നെയാണ്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടറും രോഗിയും ധരിക്കുന്ന ഗൗണാണ്. അതുകൊണ്ടുതന്നെ കട്ടിംഗ് മുതല്‍ പാക്കിംഗ് വരെയുള്ള ജോലികള്‍ സൂഷ്മതയോടെ വേണം ചെയ്തു തീര്‍ക്കാന്‍. തികച്ചും അണുവിമുക്തമായ സാഹചര്യം ഉറപ്പുവരുത്തണം. ഓഡറുകള്‍ കൃത്യസമയത്ത് തീര്‍ത്തുനല്‍കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു . ആദ്യകാലങ്ങളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ജോലി പിറ്റേന്നു പുലര്‍ച്ചെ വരെ നീളുമായിരുന്നു. ഇന്ന് ചുരുങ്ങിയത് 6000 മുതല്‍ 7000 വരെ സര്‍ജിക്കല്‍ ഗൗണുകളാണ് ഓരോമാസവും ചാവറ എന്റര്‍ പ്രൈസില്‍നിന്നു പുറത്തുവരുന്നത്. നാല്‍പ്പതിനായിരത്തോളം രൂപ വരെ മാസ വരുമാനവും ലഭിക്കുന്നു

JWALA3

വിജയരഹസ്യം
മനസുകൊണ്ട് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കാര്യത്തിന് ശരീരവും കൂടെ നില്‍ക്കും. മണിക്കൂറുകളോളം ഒരേ ഇരിപ്പില്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും ശരീരത്തിന് യാതൊരു ക്ഷീണവും തോന്നിയിട്ടില്ല. സ്ഥാപനത്തിന്റെ വിജയം മാത്രമായിരുന്നു ലക്ഷ്യം. ഉത്പന്നത്തിന്റെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയിക്കും തയാറായിട്ടില്ല. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് തീര്‍ത്തുനല്‍കും. ജീവനക്കാര്‍ക്ക് ചാവറ എന്റര്‍പ്രെസസ് ജോലി ചെയ്യുന്ന സ്ഥാപനമല്ല സ്വന്തം സ്ഥാപനം തന്നെയാണ്. ഇവിടെ തൊഴിലാളിയും മുതലാളിയുമില്ല. എല്ലാവരും ഒരു കുടുംബമാണ് കുടുംബത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രയത്‌നിക്കുന്നു. പിന്തുണയും പ്രോഹത്സാഹനവുമായി ഭര്‍ത്താവ് ലാലു ജോസഫും, മക്കളായ ജോസഫും, യാലോണ്‍ മൈക്കിളും ഒപ്പമുണ്ട്.

JWALLLL3

ജ്വാല അവാര്‍ഡ്‌സ്
ആദ്യമായി ലഭിക്കുന്ന അംഗീകാരമാണ് കൈരളി ടി വി യുടെ ജ്വാല അവാര്‍ഡ്‌സ്. ചെറുപ്പം മുതലെ ഏറെ ആരാധിച്ചിരുന്ന നടനാണ് മമ്മൂട്ടി അദ്ദേഹത്തിന്റെ കൈയില്‍നിന്ന് അവാര്‍ഡ് ലഭിച്ചത് സന്തോഷം ഇരട്ടിയാക്കി. വിദ്യാഭ്യാസമുണ്ടായിട്ടും ഒന്നും നേടാനായില്ലെന്നോര്‍ത്ത് നിരാശ തോന്നിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ചെറിയൊരു ചുവടുവെയ്പ്പ് എനിക്ക് ഒരുപാട് അഭിമാനവും ആത്മവിശ്വാസവും നല്‍കുന്നു. 17 തൊഴിലാളികളാണ് ഇപ്പോള്‍ ചാവറ എന്റര്‍പ്രൈസിലുള്ളത്. സ്ഥാപനം കുറച്ചുകൂടി വിപുലീകരിക്കണമെന്നാണ് ആഗ്രഹം. ഈ സ്വപ്നത്തിലേക്കുള്ള യാത്രയില്‍ ഊര്‍ജം പകരുന്നതാണ് കൈരളിയുടെ ഈ അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News