കൊച്ചി: കൊച്ചി ലിസി ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ആശുപത്രിയുടെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. തൃക്കാക്കര സ്വദേശിനി ധന്യയാണ് ആത്മഹത്യ ചെയ്തത്. ലിസി ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് ധന്യ. പ്രോജക്ട് റിപ്പോര്‍ട്ട് സമയത്തിന് തീര്‍ക്കാനാവാത്ത വിഷമത്തിലാണ് ധന്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിലേക്ക് പോയതായിരുന്നു ധന്യ. എന്നാല്‍, സമയം കഴിഞ്ഞിട്ടും ഹോസ്റ്റലില്‍ നിന്ന് ധന്യ ആശുപത്രിയില്‍ തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്ന് സുഹൃത്തുക്കള്‍ ധന്യയെ തേടി ഹോസ്റ്റലിലേക്ക് പോവുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് ധന്യ താഴെ വീണുകിടക്കുന്നത് കണ്ടത്. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here