ഇറാന്‍ വനിതാ ഫുട്‌ബോള്‍ ടീമില്‍ എട്ടു പേര്‍ പുരുഷന്‍മാര്‍; ആരും ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചില്ല

ലണ്ടന്‍: ഇറാന്‍ ഫുട്‌ബോളില്‍ നിന്നൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ഇറാന്റെ വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ എട്ടുപേര്‍ പുരുഷന്‍മാരാണെന്ന്. ഇറാന്‍ ദേശീയ ഫുട്‌ബോള്‍ അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെയാണ് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത്. എട്ടുപേര്‍ ടീമില്‍ പുരുഷന്‍മാരാണ്. ലിംഗമാറ്റ ശസ്ത്രക്രിയ കാത്തിരിക്കുകയാണ് ഇവരെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഈ അധാര്‍മ്മിക പ്രവര്‍ത്തിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഈ എട്ടു പുരുഷന്‍മാരും ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

ഇറാന്‍ വനിതാ ദേശീയ ഫുട്‌ബോള്‍ അസോസിയേഷനിലെ മൊജ്തബി ഷരീഫി എന്ന ഉദ്യോഗസ്ഥയാണ് ഒരു ഇറാനിയന്‍ വാര്‍ത്താ വെബ്‌സൈറ്റിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വാര്‍ത്ത പുറത്തായതോടെ ഇറാന്റെ മുഴുവന്‍ ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ലീഗ് താരങ്ങള്‍ക്കും ലിംഗ പരിശോധന നടത്താന്‍ ഇറാന്‍ ഉത്തരവിട്ടു. പുരുഷന്‍മാരാണെന്ന് സംശയമുള്ള താരങ്ങളുടെ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇറാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ ഹിജാബു കൊണ്ട് തലമറച്ച്, ലോംഗ് സ്ലീവ്ഡ് ടോപ്പും കാല്‍പാദം വരെ മറഞ്ഞു കിടക്കുന്ന ട്രാക്ക്‌സ്യൂട്ടും ധരിച്ചാണ് കളിക്കാറുള്ളത്. അതുകൊണ്ടു തന്നെ പുരുഷനെയും സ്ത്രീയെയും തിരിച്ചറിയുക പ്രയാസം. കഴിഞ്ഞ വര്‍ഷവും ഇതേ ആരോപണം ടീമിനെതിരെ ഉയര്‍ന്നിരുന്നു. അന്നു നാലുതാരങ്ങള്‍ പുരുഷന്‍മാരാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തു. 2010-ല്‍ ഗോള്‍കീപ്പര്‍ക്കെതിരെയും ഇതേ ആരോപണം ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News