‘ഇതിലും മികച്ചത് മറ്റൊന്നില്ല’; സ്‌പെക്ട്രയുടെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി

കാത്തിരിക്കാന്‍ ആകാംക്ഷകള്‍ ബാക്കിയാക്കി പുതിയ ബോണ്ട് ചിത്രം സ്‌പെക്ട്രയുടെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനേക്കാള്‍ മികച്ച മറ്റൊന്നുണ്ടാവില്ല എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. എല്ലാം ഒത്തിണങ്ങിയ ഒരു സമ്പൂര്‍ണ ട്രെയിലര്‍ തന്നെയാണ് സ്‌പെക്ട്രെ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിട്ടുള്ളത്. ആക്ഷന്‍, ബില്‍ഡിംഗ് തകര്‍ക്കല്‍, ഹെലികോപ്റ്റര്‍ തകര്‍ക്കല്‍ തുടങ്ങി എല്ലാം അവസാന ട്രെയിലറില്‍ ഉണ്ട്. ഡാനിയല്‍ ക്രെയ്ഗ് തന്നെയാണ് ട്രെയിലറിലെ താരം.

ജെയിംസ് ബോണ്ട് പരമ്പരയിലെ 24-ാമത് ചിത്രമാണ് സ്‌പെക്ട്ര. ഇയോണ്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. സാം മെന്‍ഡസ് സംവിധാനം ചെയ്യുന്ന സ്‌പെക്ട്ര ഈമാസം 26നാണ് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്നത്. ഇന്ത്യയിലെ ആരാധകര്‍ സ്‌പെക്ട്ര കാണാന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടി വരും. നവംബര്‍ 10നാണ് ചിത്രം ഇന്ത്യയിലെത്തുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here