എനിക്ക് നിങ്ങളുടെ ശമ്പളം അറിയാന്‍ താല്‍പര്യമില്ല; പിന്നെന്തിന് എന്റെ പ്രതിഫലത്തെ കുറിച്ച് വേവലാതി? പ്രതിഫലത്തെ കുറിച്ച് ചോദിക്കുന്നവരോട് സല്‍മാന്‍ ഖാന്റെ മറുപടി

ബോളിവുഡിന്റെ ഭായ്ജാന്‍ എന്നറിയപ്പെടുന്ന സല്‍മാന്‍ ഖാന്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍, തന്റെ പ്രതിഫലത്തെ കുറിച്ച് പറയുന്നവരോട് താരത്തിന് അമര്‍ഷമാണ്. എന്തിനാണ് നിങ്ങള്‍ എന്റെ പ്രതിഫലത്തെ കുറിച്ച് വേവലാതിപ്പെടുന്നത് എന്തിനാണെന്നാണ് സല്ലു ചോദിക്കുന്നത്. തന്റെ പ്രതിഫലം ആരെയും വ്യാകുലരാക്കേണ്ടതില്ലെന്ന് സല്‍മാന്‍ പറയുന്നു. താന്‍ പ്രതിഫലം വാങ്ങിക്കുന്നുണ്ടെങ്കില്‍ അത് എന്നിലേക്ക് മാത്രം ഒതുങ്ങുന്നില്ല. അതുകൊണ്ട് ഞാന്‍ മനുഷ്യരെ സഹായിക്കുന്നുണ്ട്. നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ടെന്നും താരം മറുപടി നല്‍കുന്നു.

എനിക്ക് നിങ്ങളുടെ ശമ്പളം അറിയാന്‍ താല്‍പര്യമില്ല. പിന്നെന്തിനാണ് ഇങ്ങനെ എന്റെ പ്രതിഫലത്തെ കുറിച്ച് വേവലാതിപ്പെടുന്നതെന്നാണ് താരം ചോദിക്കുന്നത്. താരം പ്രതിഫലം കൂട്ടി എന്ന വാര്‍ത്ത പരക്കുന്നതിനിടയിലാണ് താരം വിശദീകരണവുമായി രംഗത്തെത്തുന്നത്. എട്ടു വര്‍ഷം മുമ്പ് താന്‍ ആരംഭിച്ച എന്‍ജിഒയുടെ പ്രവര്‍ത്തനം പരാമര്‍ശിച്ചു കൊണ്ടാണ് താന്‍ പ്രതിഫലമായി ലഭിക്കുന്ന തുക എന്തു ചെയ്യുന്നെന്ന് സല്ലു വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News