നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് അമേരിക്കന്‍ ഗായിക ഡെമി ലൊവാറ്റോ; നൂഡ് ഫോട്ടോഷൂട്ട് സ്ത്രീകളെ ശാക്തീകരിക്കുമെന്ന് ലൊവാറ്റോ

നഗ്നയായി ഫോട്ടോഷൂട്ടില്‍ പോസ് ചെയ്ത് അമേരിക്കന്‍ ഗായികയും നടിയുമായ ഡെമി ലൊവാറ്റോ. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാനിറ്റി ഫെയറിലാണ് ലൊവാറ്റോ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇത് തന്നെ ശാക്തീകരിക്കുന്നതായി ലൊവാറ്റോ പറഞ്ഞു. നഗ്ന ഫോട്ടോഷൂട്ട് മറ്റു സ്ത്രീകളെയും ശാക്തീകരിക്കുമെന്ന് ലൊവാറ്റോ പറഞ്ഞു. അവനവനെ പറ്റി മികച്ച ബോധം ഉണ്ടായിരിക്കുകയാണ് വേണ്ടതെന്നാണ് ലൊവാറ്റോ സ്ത്രീകള്‍ക്ക് നല്‍കുന്ന ഉപദേശം. ശരീരത്തിനു നേര്‍ക്കുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ ഇത് സഹായിക്കുമെന്ന് ലൊവാറ്റോ പറയുന്നു. സ്വന്തം ശരീരത്തെ പറ്റി അഭിമാനിക്കാനും ഇത് അവസരം നല്‍കും.

ലൊവാറ്റോയുടെ പുതിയ ആല്‍ബം ഈമാസം 16ന് പുറത്തിറങ്ങാനിരിക്കുകയാണ്. കോണ്‍ഫിഡന്റ് എന്നാണ് ആല്‍ബത്തിന് പേരിട്ടിട്ടുള്ളത്. തന്റെ സ്വന്തം പ്രതിരൂപമാണ് ആല്‍ബം കാണിക്കുന്നതെന്ന് ലൊവാറ്റോ പറയുന്നു. താന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ ആല്‍ബം സഹായിക്കുമെന്ന് ലൊവാറ്റോ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here