ഗൂഗിള്‍ നെക്‌സസ് 5എക്‌സ്, 6പി ഫോണുകള്‍ 13ന് ഇന്ത്യയിലെത്തും; 5എക്‌സിന് വില 31,000 രൂപ; നെക്‌സസ് 6 വിലകുറച്ചു

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗൂഗിള്‍ നെക്‌സസിന്റെ പുതിയ സ്മാര്‍ട്‌ഫോണുകളായ 5എക്‌സ്, 6പി ഫോണുകള്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഒക്ടോബര്‍ 13ന് ഫോണുകള്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്കുമെന്നാണ് ഗൂഗിളിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഐഫോണ്‍ 6എസും 6എസ് പ്ലസും ഇന്ത്യയിലെത്തുന്നതിന് മൂന്നു ദിവസം മുമ്പ് നെക്‌സസ് ഫോണുകള്‍ ഇന്ത്യക്കാരെ തേടിയെത്തുമെന്നാണ് നിലവിലെ സൂചനകള്‍ നല്‍കുന്നത്. ഫോണുകളുടെ ഇന്ത്യയിലെ വിലവിവരവും പുറത്തുവിട്ടിട്ടുണ്ട്. നെക്‌സസ് 6പിക്ക് 39,990 രൂപയായിരിക്കും വില. 5 എക്‌സിന് 31,900 രൂപയും വിലയാകും.

5 എക്‌സിന്റെ 16 ജിബി വേരിയന്റിനാണ് 31,900 രൂപ വിലവരുന്നത്. 32 ജിബി വേരിയന്റിന് 35,900 രൂപയായിരിക്കും വില. 6 പിയുടെ വില ആരംഭിക്കുന്നത് 39,999 രൂപയിലാണ്. ബേസ് മോഡലായ 32 ജിബി വേരിയന്റിനാണ് 39,999 രൂപ. 64 ജിബി വേരിയന്റിന് ഇന്ത്യയില്‍ 42,999 രൂപ വിലയാകും. 5 എക്‌സിന്റെ ഫോളിയോ കെയ്‌സിന് 3,200 രൂപ വിലയാകും. 5എക്‌സ്, 6 പി ഫോണുകളുടെ യുഎസ്ബി ടൈപ്പ് സി ചാര്‍ജറുകള്‍ക്ക് 1,799 രൂപ വിലവരും. ടൈപ് സി ടു ടൈപ് സി കേബിളിന് 1,399 രൂപയും യുഎസ്ബി ടു ടൈപ് സി കേബിളിന് 909 രൂപയും വിലവരും.

അതേസമയം, കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നെക്‌സസ് 6 ഫോണുകളുടെ വില ഔദ്യോഗികമായി കുറച്ചു. ഇനിമുതല്‍ നെക്‌സസ് 6 ഇന്ത്യയില്‍ 33,800 രൂപയ്ക്ക് ലഭിക്കും. 32 ജിബി വേരിയന്റിന്റെ വിലയാണിത്. 64 ജിബിക്ക് 37,600 രൂപയാണ് വില.

സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നെക്‌സസ് എത്തി; നെക്‌സസ് 6പി, 5എക്‌സ് ഫോണുകള്‍ വിപണിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here