ദാദ്രി സംഭവത്തിൽ മോഡി മൗനം വെടിയാത്തത് അപലനീയമെന്ന് രാഹുൽ ഗാന്ധിയും കെജരിവാളും; പ്രതിഷേധം ശക്തം

ദില്ലി: ബീഫ് സൂക്ഷിച്ചതിന്റെ പേരിൽ ദാദ്രിയിൽ നടന്ന കൊലപാതകത്തോട് പ്രധാനമന്ത്രിയും ബിജെപിയും മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തിൽ മൗനം വെടിയാത്തത് അപലനീയമെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പറഞ്ഞു. മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാത്തതിനെതിരെയും പ്രതിഷേധം ശക്തമാവുകയാണ്.

ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ഗ്രഹനാഥനെ കല്ലെറിഞ്ഞും തല്ലിയും കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ബിജെപി നേതൃത്വം മൗനം തുടരുകയാണ്. വർഗീയവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട് സന്ദർശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇക്കാര്യത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി. ഇവിടെ ജീവിതം അസാദ്ധ്യമാണെന്നും ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് പോവുകയാണെന്നും മുഹമ്മദിന്റെ കുടുംബാഗംങ്ങൾ നേതാക്കളോട് പറഞ്ഞു. എയർഫോഴ്‌സിലെ ഉദ്യോഗസ്ഥൻ കൂടിയായ മുഹമ്മദിന്റെ മകന്റെ നില അപകടനില തരണം ചെയതിട്ടില്ല. വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച് ദാദ്രിയിൽ മുസാഫർനഗർ ആവർത്തിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. 100 കണക്കിന് ആളുകൾ പ്രതികളായ കേസിൽ ഇതുവരെ എട്ട് പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയതത്. എഫ്‌ഐആറിൽ ബീഫ് എന്ന വാക്കും പോലും ചേർത്തിട്ടുമില്ല താനും.

അതേസമയം, കൊലപാതകത്തിനെ ന്യായീകരിക്കുന്ന നിലപാടാണ് വിഎച്ച്പി നേതൃത്വം സ്വീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News