‘പശു ഒരു മൃഗം മാത്രം; ഞാൻ ബീഫ് കഴിക്കും’ പശുവിനെ മാതാവായി കാണാൻ സാധിക്കില്ലെന്നും മാർക്കണ്ഡേയ കട്ജു

വാരണാസി: പശു ഒരു മൃഗം മാത്രമാണെന്നും അതിനെ ആരുടെയും മാതാവായി കാണാനാവില്ലെന്നും പ്രസ് കൗൺസിൽ മുൻ ചെയർമാനും റിട്ട. ജസ്റ്റിസുമായ മാർക്കണ്ഡേയ കട്ജു. ‘ഞാൻ ബീഫ് കഴിക്കാറുണ്ട്. ഇനിയും അത് തുടരും. നിങ്ങൾക്ക് കഴിക്കാൻ താൽപര്യമില്ലെങ്കിൽ കഴിക്കേണ്ട. ആരും നിർബന്ധിക്കില്ല. ലോകമെമ്പാടുമുള്ള ജനങ്ങൾ ബീഫ് കഴിക്കുന്നു’ ബീഫ് കഴിക്കുന്നവരെല്ലാം മോശം ആളുകളാണോയെന്നും കട്ജു ചോദിക്കുന്നു.

പശുവിനെ കുതിരയെയോ നായയെയോ പോലെ ഒരു സാധാരണ മൃഗമായി മാത്രമേ കാണാൻ സാധിക്കൂവെന്നും അതിനെ മാതാവായി കാണാൻ എനിക്ക് സാധിക്കില്ലെന്നും കട്ജു വ്യക്തമാക്കി. ബനാറസ് ഹിന്ദു യൂണിവേഴ്സ്റ്റിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാർ കള്ളൻമാരും പിടിച്ചുപറിക്കാരുമാണെന്നും അവരെ തൂക്കിക്കൊല്ലണമെന്നും കട്ജു ചടങ്ങിൽ പറഞ്ഞു. ദാദ്രിയിൽ ഉണ്ടായത് ദുഖകരമായ സംഭവം ആണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here