പുലി ഇന്റർനെറ്റിൽ; ലഭ്യമാകുന്നത് അഞ്ചോളം സൈറ്റുകളിൽ

വിജയ് നായകനായ പുലിയുടെ തീയേറ്റർ പതിപ്പ് ഇന്റർനെറ്റിൽ. തമിഴ് ഗൺ, തമിഴ് അരുവി, തിംഗ്‌വേഴ്‌സ് തുടങ്ങി അഞ്ചോളം വെബ്‌സൈറ്റുകളിലാണ് ചിത്രം ലഭ്യമായിരിക്കുന്നത്. 22 മണിക്കൂർ മുൻപ് അപ്‌ലോഡ് ചെയ്ത ചിത്രം മൂന്നു ലക്ഷത്തോളമാളുകളാണ് കണ്ടത്.

കഴിഞ്ഞ ആഴ്ച്ചകളിൽ തീയേറ്ററിൽ എത്തിയ തനി ഒരുവൻ, മായ, തൃഷ് ഇല്ല്യാന നയൻതാര തുടങ്ങിയ തമിഴ് ചിത്രങ്ങളും ഹോളിവുഡ് ചിത്രങ്ങളും സൈറ്റിൽ ലഭ്യമാണ്.

വിജയ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു ചിമ്പു ശിവന്റെ സംവിധാനത്തിലൊരുങ്ങിയ പുലി. എന്നാൽ കടുത്ത അതൃപ്തിയാണ് തുടക്കം മുതലേ ചിത്രത്തിനെതിരെ ഉയർന്നത്. ഗ്രാഫിക്‌സുകളുടെ അമിതമായ ഉപയോഗവും പ്രേക്ഷകനെ അലോസരപ്പെടുത്തുന്നുവെന്നാണ് വിമർശകർ പറയുന്നത്.

2014 നവംബറിൽ ചിത്രീകരണം ആരംഭിച്ച പുലി വിജയിയുടെ 58-ാമത് ചിത്രമാണ്. തായ്‌ലൻഡിൽ നിന്നുളള സ്റ്റണ്ട് കൊറിയോഗ്രാഫർ യോങ് ആണ് ചിത്രത്തിന്റെ സംഘടനം നിർവഹിച്ചിരിക്കുന്നത്. വിക്രമിന്റെ ഐയുടെ കലാസംവിധാനം നിർവഹിച്ച ടി. മുത്തുരാജ് ആണ് കലാസംവിധായകൻ. ചൈതന്യ റാവു ആണ് വസ്ത്രാലങ്കാരം നിർവഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News