1987ൽ രാജീവ് ഗാന്ധി സർക്കാരിനെ അട്ടിമറിക്കാൻ സൈന്യം ശ്രമിച്ചിരുന്നു; വിവാദ വെളിപ്പെടുത്തലുമായി മുൻ ആർമി കമാൻഡർ

ദില്ലി: 1987ൽ രാജീവ് ഗാന്ധി സർക്കാരിനെ അട്ടിമറിക്കാൻ സൈന്യം ശ്രമിച്ചിരുന്നവെന്ന വിവാദ വെളിപ്പെടുത്തലുമായി മുൻ ആർമി കമാൻഡറായ ലെഫ്റ്റനന്റ് ജനറൽ പി.എച്ച് ഹാരൂൺ രംഗത്ത്. വെസ്‌റ്റേൺ കമാൻഡിൽ നിന്നുള്ള ഒരു ബറ്റാലിയൻ അടക്കം മൂന്നു പാരാ കമാൻഡോ ബറ്റാലിയനുകളാണ് തലസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചത്. The Untold Truth എന്ന പേരിലുള്ള പുസ്തകത്തിലാണ് ഹൂൺ ഇക്കാര്യം വ്യക്തമാക്കുന്നത്. ‘ഗ്യാനി സെയിൽ സിംഗ് വേഴ്‌സസ് രാജീവ്’ എന്ന അധ്യായത്തിലാണ് ഈ വെളിപ്പെടുത്തൽ.

രാജീവുമായി നല്ല ബന്ധമില്ലാതിരുന്ന ചിലരുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നീക്കം. സൈനിക മേധാവി ആയിരുന്ന ജനറൽ കൃഷ്ണസ്വാമി സുന്ദർജിയുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി നീക്കം. ലഫ്.ജനറൽ എസ്.എഫ്. റോഡ്രിഗസ്, ആർമി വൈസ് ചീഫ് തുടങ്ങിയവരായിരുന്നു നേതൃത്വ നിരയിൽ ഉണ്ടായിരുന്ന മറ്റുള്ളവരെന്നും അദ്ദേഹം പറഞ്ഞു.

1987 മേയ് ജൂൺ മാസങ്ങളിൽ ദില്ലിയിൽ ഔദ്യോഗിക ജോലിയിൽ ഏർപ്പെട്ടിരുന്നപ്പോൾ സൈനിക ആസ്ഥാനത്ത് നിന്ന് ഒരു സന്ദേശം ലഭിച്ചു. മൂന്ന് പാരാ കമാൻഡോ ബറ്റാലിയനകളെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്. പടിഞ്ഞാറൻ കമാൻഡിന് കീഴിലുള്ള ഒന്നാം പാര കമാൻഡോ, വടക്കൻ കമാൻഡിന് കീഴിലുള്ള ഒൻപതാം പാരാകമാൻഡോ, തെക്കൻ കമാൻഡിന് കീഴിലുള്ള പത്താം പാരാകമാൻഡോ ട്രൂപ്പുകൾ എന്നിവയെയാണ് ആവശ്യപ്പെട്ടത്. ഈ ട്രൂപ്പുകളോടൊല്ലം റോഡ്രിഗസിന്റെ കീഴിൽ അണി നിരക്കാൻ നിർദ്ദേശിച്ചു. ഉടൻ തന്നെ ഈ വിവരം രാജീവിനെയും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ഗോപി അറോറയെും അറിയിച്ചെന്നും ഹൂൺ പറയുന്നു.

അട്ടിമറി നീക്കത്തോട് താൻ യോജിച്ചിരുന്നില്ല. തന്റെ കീഴിലുള്ള വെസ്‌റ്റേൺ കമാൻഡിനോട് അട്ടിമറി നീക്കത്തിൽ പങ്കെടുക്കേണ്ടന്ന് നിർദ്ദേശം നൽകുകയായിരുന്നുവെന്നും രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്ന വിസി ശുക്ലയ്ക്ക് നീക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും ഹൂൺ വെളിപ്പെടുത്തി.

എന്നാൽ ഹൂണിന്റെ വാദങ്ങൾ തെറ്റാണെന്നും സൈനിക അട്ടിമറി ശ്രമം നടത്താൻ ഇന്ത്യയിൽ സാധിക്കില്ലെന്നും അന്നത്തെ വ്യോമസേന മാർഷലായിരുന്ന രൺധീർ സിംഗ് പ്രതികരിച്ചു. അത്തരമൊരു നീക്കം നടന്നിട്ടില്ലെന്നും രാജീവിനെതിരെ സൈനിക അട്ടിമറി നീക്കം നടന്നന്നെന്ന ആരോപണം ഹൂണിന്റെ മാത്രം തോന്നലാകാമെന്ന് കേണൽ കെ.എസ് പതക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News