കാമുകിയുടെ വീടിന് മുന്നിൽ വച്ച് ഭാര്യയെ തല്ലി; ബോളിവുഡ് താരം അറസ്റ്റിൽ

മുംബൈ: ഭാര്യയെ പൊതുസ്ഥലത്ത് വച്ച് തല്ലിയ സംഭവത്തിൽ ബോളിവുഡ് താരം ഖാലിദ് സിദ്ദിഖിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയുടെ അപ്പാർട്ടുമെന്റിന് സമീപത്ത് വച്ച് ഖാലിദ് ഭാര്യ റാഹത്തിനെ മർദിച്ചെന്നാണ് കേസ്. ആദ്യം വാക്ക് തർക്കത്തിൽ ആരംഭിച്ച വഴക്ക് പിന്നീട് സംഘർഷത്തിൽ അവസാനിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബുധനാഴ്ച്ച പുലർച്ചെ മൂന്നു മണിക്ക് ബാന്ദ്രയിലാണ് സംഭവം.

ദീർഘ നാളുകളായി ഖാലിദും ഭാര്യയും വേർപിരിഞ്ഞ് കഴിയുകയാണ്. എന്നാൽ ഇരുവരും നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല. തന്നെയും മക്കളെയും ഖാലിദ് സംരക്ഷിക്കുന്നില്ലെന്നും നിരന്തരം മർദ്ദിച്ചിരുന്നുവെന്നും റാഹത്ത് നൽകിയ പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News