യുഡിഎഫിൽ സീറ്റു തർക്കം മുറുകുന്നു; 700 സീറ്റു വേണമെന്ന നിലപാടിൽ ജെഡിയു; കോൺഗ്രസിന്റെ ഫോർമുല അംഗീകരിക്കാനാവില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിന് മുൻപേ യുഡിഎഫിൽ തർക്കം. സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് മുന്നോട്ടുവച്ച ഫോർമുല അംഗീകരിക്കാനാവില്ല. എല്ലാ ജില്ലാ പഞ്ചായത്തുകളിലും സീറ്റുകൾ നൽകണമെന്ന് ജെഡിയു നേതാവ് ഷെയ്ക് പി. ഹാരിസ് ആവശ്യപ്പെട്ടു.

യുഡിഎഫ് ഉത്തരവാദിത്തതോടെ പെരുമാറണം. സ്വാധീനമേഖലകളിൽ കൂടുതൽ സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകണം. എൽഡിഎഫിലുണ്ടായിരുന്നപ്പോൾ 700 സീറ്റുകളിൽ മത്സരിച്ചിരുന്നുവെന്നും അത്രയും സീറ്റും ഇത്തവണ വേണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടാനാണ് തീരുമാനമെന്നും ജെഡിയു നേതാക്കൾ അറിയിച്ചു.

മുൻപ് വിജയിച്ച സീറ്റുകൾ അതതു പാർട്ടികൾക്കു തന്നെ നൽകാമെന്നും തോറ്റ സീറ്റുകളിലും പുതുതായി അവകാശവാദമുന്നയിക്കുന്ന സീറ്റുകളിലും ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാമെന്നുമായിരുന്നു കോൺഗ്രസ് മുന്നോട്ട് വച്ച ഫോർമുല. ഈ നിർദ്ദേശമാണ് ജെഡിയു തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here