കമൽഹാസൻ നന്ദിയില്ലാത്തവൻ; താരസംഘടനയിലെ പ്രശ്‌നങ്ങൾക്ക് കാരണം കമലാണെന്ന് ശരത് കുമാർ

തമിഴ് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ നടികർ സംഘത്തിനുള്ളിൽ പോര് കൂടുതൽ രൂക്ഷമാകുന്നു. പാണ്ഡവർ സംഘം രൂപീകരിച്ച നടൻ വിശാലിന് പിന്തുണ പ്രഖ്യാപിച്ചത് കമൽഹാസൻ എത്തിയതോടെയാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളായത്.

സംഘടനയിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം കമൽഹാസനാണ്. വ്യക്തിപരമായി താൻ കമൽ ഹാസനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. വിശ്വരൂപത്തിന് റിലീസിന് വിലക്ക് നേരിട്ടപ്പോൾ താൻ കമലിനൊപ്പം നിന്നിരുന്നു. അത് കമൽ ഓർക്കണമായിരുന്നുവെന്നും കമൽ നന്ദിയില്ലാത്തവനാണെന്നും ശരത് കുമാർ പറഞ്ഞു.

ഒക്ടോബർ 18നാണ് താരസംഘടന തെരഞ്ഞെടുപ്പ്. ശരത്കുമാർ വിഭാഗത്തിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാസറും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിശാലുമാണ് മത്സരിക്കുന്നത്.

തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വിശാലിനെതിരെ ശരത് കുമാർ മാനനഷ്ടക്കേസ് കൊടുത്തിരുന്നു.
കള്ളക്കഥ പ്രചരിപ്പിക്കുന്ന വിശാൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ കേസ് കൊടുക്കുമെന്ന് ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധിക പറഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here