ശശാങ്ക് മനോഹര്‍ ബിസിസിഐ അധ്യക്ഷന്‍; ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിക്കാന്‍ ശശാങ്ക് എത്തുന്നത് രണ്ടാം വട്ടം; ബിസിസിഐയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് മനോഹര്‍

മുംബൈ: ശശാങ്ക് മനോഹറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തു. രണ്ടാം വട്ടമാണ് ശശാങ്ക് ബിസിസിഐ അധ്യക്ഷനാകുന്നത്. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് തെരഞ്ഞെടുപ്പ്. ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ച ഒഴിവിലാണ് ശശാങ്ക് മനോഹറിന്റെ രണ്ടാമൂഴം. നിലപാടുകളിലെ കാര്‍ക്കശ്യവും ക്ലീന്‍ ഇമേജുമാണ് ശശാങ്ക് മനോഹറെ വീണ്ടും ബിസിസിഐയുടെ തലപ്പത്തെത്തിയത്. ഐകകണ്‌ഠ്യേനയായിരുന്നു മനോഹറുടെ തെരഞ്ഞെടുപ്പ്. 2008 മുതല്‍ 2011 വരെ ബിസിസിഐയെ നയിച്ചിട്ടുണ്ട് ശശാങ്ക് മനോഹര്‍.

ബോര്‍ഡിന്റെ ഇമേജ് വീണ്ടെടുക്കുകയാണ് പ്രാഥമിക ദൗത്യമെന്ന് ശശാങ്ക് മനോഹര്‍ പറഞ്ഞു. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മനോഹര്‍ പറഞ്ഞു. രണ്ടാം ദൗത്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ അല്‍പംകൂടി സുതാര്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന മനോഹറുടെ വാക്കുകളില്‍ ശ്രീനിവാസനുള്ള വിമര്‍ശനവും ഒളിഞ്ഞിരിപ്പുണ്ട്. ബോര്‍ഡ് എന്തൊക്കെയോ മറച്ചു വയ്ക്കുന്നതായി പൊതുവെ ആരോപണമുണ്ട്. അത് മാറ്റിയെടുക്കുമെന്ന് മനോഹര്‍ വ്യക്തമാക്കി.

സുതാര്യമാക്കുന്നതിന്റെ ഭാഗമായി ബിസിസിഐ അതിന്റെ ഭരണഘടനയും ചെലവുകളും വരുമാനവും മറ്റു വിശദാംശങ്ങളും ബാലന്‍സ്ഷീറ്റും അടക്കം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ഒരു സ്വതന്ത്ര എത്തിക്‌സ് കമ്മിറ്റിയെ നിയോഗിക്കാനും ബിസിസിഐ ആലോചിക്കുന്നു. സ്ഥാപിത താല്‍പര്യക്കാരെ സംബന്ധിക്കുന്ന കേസുകള്‍ ഈ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News