കൊല്ലത്ത് സിപിഐഎമ്മുകാര്‍ക്കെതിരെ ആര്‍എസ്എസ് ആക്രമണം; സ്ത്രീകള്‍ക്കുള്‍പ്പെടെ 7 പേര്‍ക്കു പരുക്ക്; ആക്രമണത്തിന് ഇരയായത് ആര്‍എസ്എസ് വിട്ടുവന്നവര്‍

കൊല്ലം: കൊല്ലത്ത് ആര്‍എസ്എസ് വിട്ടു സിപിഐഎമ്മില്‍ ചേര്‍ന്നവരുടെ വീടുകള്‍ക്കു നേരേ ആര്‍എസ്എസ് ആക്രമണം. പനയം അഞ്ചവിളയിലാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കു പരുക്കേറ്റു. അടുത്തയിടെയാണ് ഈ പ്രദേശത്തു നിരവധി പേര്‍ ആര്‍എസ്എസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്.

ഈ മേഖലയില്‍ അടുത്തകാലത്തായി സിപിഐഎമ്മുകാര്‍ക്കു നേരെ നിരവധി അക്രമങ്ങളുണ്ടായിരുന്നു. സിപിഐഎമ്മിന്റെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ആരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here