ഒന്നു പ്രതിഷേധിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത രാജ്യം; ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതിന് കേരളവര്‍മ കോളജ് യൂണിയന്‍ ഓഫീസ് തീവച്ച് നശിപ്പിച്ചു

തൃശ്ശൂര്‍: വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് യുപിയില്‍ നടന്ന കൊലപാതകത്തിന് പിന്നാലെ തൃശ്ശൂരിലും ബീഫിനെ ചൊല്ലി അക്രമം. ക്യാമ്പസിനുള്ളില്‍ ബീഫ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചതില്‍ രോഷംപൂണ്ട് എബിവിപി പ്രവര്‍ത്തകര്‍ കേരളവര്‍മ കോളജ് യൂണിയന്‍ ഓഫീസ് തീവച്ച് നശിപ്പിച്ചു. യു.പി സംഭവത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിനാണ് എസ്.എഫ്‌.െഎ പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഇതിനിടെയെത്തിയ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു.

പുറത്തുനിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ശനിയാഴ്ച പുലര്‍ച്ചെ എസ്എഫ്‌ഐയുടെ കീഴിലുള്ള കോളജ് യൂണിയന്‍ ഓഫീസ് തീവച്ച് നശിപ്പിച്ചത്. സംഭവത്തില്‍ യൂണിയന്‍ ഓഫീസ് കെട്ടിടവും ഉപകരണങ്ങളും കത്തിനശിച്ചു. എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും സംഭവത്തിന് പിന്നുലുണ്ടെന്ന് എസ്എഫ്െഎ ആരോപിച്ചു.

ദ്രാവക രൂപത്തിലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. ക്യാമ്പസിനുള്ളില്‍ ബീഫ് ഫെസ്റ്റിവെല്‍ നടത്തിയതിന് യൂണിയന്‍ ഓഫീസ് അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News