ഷാരൂഖിന് സിനിമയിലെ സൈനയാകണം; സ്‌നേഹപൂര്‍ണമായ പുഞ്ചിരി മറുപടിയായി നല്‍കി സൈന

ട്വീറ്റ് ഓഫ് ദ ഡേ എന്നു പറയുന്നത് ചിലപ്പോള്‍ ഇതായിരിക്കും. ബോളിവുഡിന്റെ കിംഗ് ഖാനാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഷാരൂഖിന്റെ ആഗ്രഹം എന്താണെന്നല്ലേ. സിനിമയിലെ സൈന നെഹ്‌വാള്‍ ആകണം എന്നാണ് ബോളിവുഡിന്റെ ബാദ്ഷയുടെ ആഗ്രഹം. ട്വിറ്ററിലാണ് കിംഗ് ഖാന്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചത്.

ട്വീറ്റ് ചെയ്ത് ഒരു മണിക്കൂറിനകം സൈന നെഹ്‌വാള്‍ റീട്വീറ്റ് ചെയ്തു. പുഞ്ചിരിക്കുന്ന രണ്ട് സ്‌മൈലി ആയിരുന്നു സൈനയുടെ മറുപടി. ട്വീറ്റ് ഓഫ് ദ ഡേ ബൈ ഷാരൂഖ് ഖാന്‍ എന്ന തലക്കെട്ടില്‍ ആ സ്‌ക്രീന്‍ ഷോട്ട് സൈന ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.  

Tweet of the day by Shahrukh khan ??

Posted by Saina Nehwal on Sunday, October 4, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News