പതിനാലുകാരിയായ ജോലിക്കാരിയെ ബലാല്‍സംഗം ചെയ്തതിന് അസം എംഎല്‍എ അറസ്റ്റില്‍

റംഗിയ/അസം: അസമില്‍ പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ ബലാല്‍സംഗം ചെയ്തതിന് എംഎല്‍എ അറസ്റ്റില്‍. ബോകോ മണ്ഡലത്തില്‍ നിന്നുള്ള ഗോപിനാഥ് ദാസ് എംഎല്‍എയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ കീഴടങ്ങാന്‍ പോകവേ അമിന്‍ഗാവില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ എംഎല്‍എയാണ് ഗോപിനാഥ് ദാസ്. പ്രതിയെ പാലശബരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ മാസമാണ് ബോകോ പൊലീസ് സ്റ്റേഷന്റെ മന്ദിര ഔട്ട്‌പോസ്റ്റില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. അന്നുതന്നെ ഐപിസി 343 പ്രകാരം മോശം പെരുമാറ്റത്തിനും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിനും പൊലീസ് കേസെടുത്തിരുന്നു. ഗുവാഹത്തിയില്‍ വച്ച് എംഎല്‍എ കാറനകത്തുവച്ച് ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കേസ് പിന്നീട് ബോകോ സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
കാംരൂപ് ജില്ലയിലെ ഹെക്ര ജോഗിപാറയിലെ സ്ഥിരതാമസക്കാരിയാണ് പെണ്‍കുട്ടി. ഗോപിനാഥ് ദാസ് എംഎല്‍എയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍, ബലാല്‍സംഗം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ ആരോപണം എംഎല്‍എ തള്ളി. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്നാണ് എംഎല്‍എ പറയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here