ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

ഛാന്ദുലൈ: ഉത്തര്‍പ്രദേശില്‍ ടെലിവിഷന്‍ ജേണലിസ്റ്റിനെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഒരു ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്ന ഹേമന്ത് യാദവ് എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതസംഘം ഹേമന്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഛാന്ദുലയിലെ ധീന ഏരിയയിലാണ് സംഭവം. ഹേമന്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അജ്ഞാത കൊലയാളികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഹേമന്തിന്റെ കൊലപാതകം അന്വേഷിക്കുന്നതിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാലുമാസത്തിനിടെ യുപിയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തകനാണ് ഹേമന്ത്. ജൂണില്‍ ജഗേന്ദ്ര സിംഗ് എന്ന മാധ്യമപ്രവര്‍ത്തകന്‍ തീപൊള്ളലേറ്റ് കൊല്ലപ്പെട്ടിരുന്നു. ജഗേന്ദ്രസിംഗിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. പൊലീസാണ് തീകൊളുത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓഗസ്റ്റില്‍ ഒരു പ്രാദേശിക ഹിന്ദി പത്രത്തിന്റെ ലോക്കല്‍ റിപ്പോര്‍ട്ടറും കൊല്ലപ്പെട്ടിരുന്നു. സഞ്ജയ് പഥകിനെ രണ്ടുപേര്‍ ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മറ്റൊരു മാധ്യമപ്രവര്‍ത്തകനെ ഖനന മാഫിയ മര്‍ദ്ദിച്ച് ജീവച്ഛവമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ അടുത്തിടെയായി നിരവധി മാധ്യമപ്രവര്‍ത്തകരാണ് മര്‍ദ്ദനത്തിന് ഇരയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News