കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പൊടിമോന്‍ മരിച്ചു; മരണം വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പൊടിമോന്‍ മരണത്തിന് കീഴടങ്ങി. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് പൊടിമോന്റെ മരണം. പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയാണ് പൊടിമോന്‍. ആലുവ സ്വദേശി വിനയ്കുമാറിന്റെ ഹൃദയമാണ് പൊടിമോനില്‍ വച്ചുപിടിപ്പിച്ചത്. വാഹനാപകടത്തില്‍ പരുക്കേറ്റ വിനയ്കുമാറിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാസം 15നാണ് വിനയ്കുമാറിന്റെ ഹൃദയം പൊടിമോനില്‍ വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരം ആയിരുന്നെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് പൊടിമോന്റെ മരണം സംഭവിച്ചത്.

ചരിത്ര’ഹൃദയ’ത്തിൽ ഇടം നേടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here