പാർട്ടി രൂപീകരണം ഡിസംബറിലെന്ന് തുഷാർ; എസ്എൻഡിപി യോഗം തുടരുന്നു

ചേർത്തല: ഡിസംബറോടെ എസ്എൻഡിപി യോഗം രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. പാർട്ടി രൂപീകരണം വേണ്ടെന്നാണ് എസ്എൻഡിപി യോഗം ഭൂരിപക്ഷാഭിപ്രായമെങ്കിൽ അതുമായി മുന്നോട്ടുപോകുമെന്നും പാർട്ടി ഇല്ലെങ്കിലും എസ്എൻഡിപി ഇല്ലാതാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അതേസമയം, എസ്എൻഡിപിയുടെ നേതൃത്വത്തിൽ വിവിധ ഹിന്ദു സമുദായ നേതാക്കളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും യോഗം ചേർത്തലയിൽ തുടരുകയാണ്. പുതിയ പാർട്ടിയുടെ നിയമാവലി, ഭരണഘടന, പേര്, പതാക തുടങ്ങിയവ കാര്യങ്ങളാണ് യോഗത്തിലെ മുഖ്യ ചർച്ചാ വിഷയം.

നായാടി മുതൽ നമ്പൂതിരി വരെയുള്ള വിഭാഗങ്ങളെ ഉൾപ്പെടുത്തിയായിരിക്കും പാർട്ടി രൂപീകരണം. പ്രസിഡന്റ് ഡോ.എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, രാഷ്ട്രീയ നിരീക്ഷകരായ ഡോ. ജയപ്രസാദ്, അഡ്വ. എം. ജയശങ്കർ, എം.എൻ പിയേഴ്‌സൺ, ഫിലിപ്പ് എം. പ്രസാദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News