തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പണിമുടക്കി; വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നത് തടസ്സപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പണിമുടക്കി. തദ്ദേശ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച വെബ്‌സൈറ്റാണ് പണിമുടക്കിയത്. ഇതോടെ തെരഞ്ഞെടുപ്പിന് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്ന നടപടി തടസ്സപ്പെട്ടു. ഇന്നായിരുന്നു വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തിയ്യതി. lsgelection.kerala.gov.in എന്ന വെബ്‌സൈറ്റാണ് പണിമുടക്കിയത്. ഇത് നിരവധി വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടാകും. നിരവധി പേര്‍ ഇനിയും വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുണ്ട്. അതിനിടയിലാണ് ഇന്നു രാവിലെ മുതല്‍ വെബ്‌സൈറ്റ് പണിമുടക്കിയത്.

രാവിലെ സൈറ്റില്‍ കയറിയപ്പോഴാണ് സൈറ്റ് പണിമുടക്കിയതായി കണ്ടത്. വെബ്‌പേജ് നോട്ട് അവൈലബിള്‍ എന്നാണ് സൈറ്റില്‍ കയറുമ്പോള്‍ ലഭിക്കുന്ന മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here