ഇനിയും നിശബ്ദരായി ഇരിക്കണോ? പ്രാകൃത കോടതികളുടെ വിധിയിൽ ഇനിയും ജീവൻ പൊലിയാൻ പാടില്ല; ബീഫ് കൊലപാതകത്തിൽ ഫർഹാൻ അക്തർ

ഉത്തർപ്രദേശ് ദാദ്രിയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് നടന്ന കൊലപാതകത്തിൽ പ്രതിഷേധിച്ച് ബോളിവുഡ് നടൻ ഫർഹാൻ അക്തറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. രാജ്യം മുഴുവൻ നാണംകെട്ട് തലകുനിക്കേണ്ടി വന്ന വിഷയത്തിൽ ഇനിയും നാം നിശബ്ദത പാലിക്കരുതെന്ന് ഫർഹാൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നു.

മുഹമ്മദിന്റെ കുടുംബത്തെ സന്ദർശിച്ച കേന്ദ്രമന്ത്രി സംഭവത്തെ ആകസ്മികം എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ടീയ പാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തുന്നു. എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഗാന്ധി ജയന്തിയുടെ പശ്ചാത്തലത്തിൽ ഇനിയും നാം നിശബ്ദരാകണോ? ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഫർഹാൻ അഭിപ്രായപ്പെടുന്നു.

‘ബീഫ് തിന്നെന്നോ സൂക്ഷിച്ചെന്നോ ഉള്ളതാണ് അവർ ചെയ്ത കുറ്റം. ഒരുകൂട്ടം ഭ്രാന്തൻമാർ നടത്തിയ ക്രൂരകൃത്യമാണിതെന്ന് ആരെങ്കിലും ചിന്തിക്കുന്നുന്നുണ്ടെങ്കിൽ, അവർ ചിന്താശേഷിയില്ലാത്തവരാണെന്നു വേണം കരുതാൻ. നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്. ഇതിനു പിന്നിലുള്ളവർക്ക് കഠിന ശിക്ഷ തന്നെ ലഭിക്കണം. ആ ശിക്ഷാവിധി സമാന ഭ്രാന്തൻ ചിന്താഗതിക്കാർക്കൊരു മുന്നറിയിപ്പാകണം. ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് സമാന്തരമായി ഒരു കൂട്ടം ആളുകൾ നേതൃത്വം നൽകുന്ന പ്രാകൃത കോടതികളുടെ വിധിയിൽ ഇനിയുമൊരു ജീവൻ കൂടി പൊലിയാൻ പാടില്ല.’ ഫർഹാൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News