കേരളത്തിൽ വർഗീയ ശക്തികളെ വളരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; മോഡിയുടെയും ബിജെപിയുടെയും അജണ്ട നടപ്പാകില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും തമ്മിൽ കൂടിക്കാഴ്ച നടത്തി. കെപിസിസി ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച്ച.

അരുവിക്കരയിലുണ്ടായ വിജയം തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്നും വർഗീയ ശക്തികളെ വളരാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിനുളളിലെ സീറ്റ് തർക്കം ഉടൻ പരിഹരിക്കുമെന്നും കോൺഗ്രസ് ഒരിക്കലും വൻപാർട്ടി മേധാവിത്വം കാട്ടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ മോഡിയുടേയും ബിജെപിയുടേയും അജണ്ട നടപ്പാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

വിലകുറഞ്ഞ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത് കോൺഗ്രസ് നേതാക്കളുടെ രീതിയല്ലെന്ന് സുധീരൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News