ഗ്വാട്ടിമാല മണ്ണിടിച്ചിൽ; മരണം 130 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 130 ആയി ഉയർന്നു. 300ലധികം പേരെ കാണാതായതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മണ്ണിനടിയിൽ നിന്ന് 120 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് രക്ഷാപ്രവർത്തർ അറിയിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.

ശക്തമായ മഴയെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് സാൻറ കാതറിന പിനുല മുൻസിപ്പാലിറ്റിയിലെ എൽ കാംബ്രേ ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴ രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. കനത്ത മഴ പല മേഖലകളിലും വെള്ളപ്പൊക്കത്തിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷമുണ്ടായ പ്രകൃതി ദുരന്തത്തിൽ 29 പേർ കൊല്ലപ്പെടുകയും 9000ത്തോളം വീടുകൾ തകർന്നു പോവുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here