കേരളവർമ്മയിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ; യൂണിയൻ ഓഫീസ് കത്തിച്ച സംഭവത്തിൽ നടപടിയില്ല

തൃശൂർ: കേരള വർമ്മ കോളേജിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ സംഭവത്തിൽ ആറു എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ.

അതേസമയം, ബീഫ് ഫെസ്റ്റിവൽ നടത്തിയതിന് കോളേജ് യൂണിയൻ ഓഫീസ് കത്തിച്ച സംഭവം ഒതുക്കുന്നതായി ആരോപണമുണ്ട്. സംഭവത്തിലുൾപ്പെട്ട എ.ബി.വി.പി -ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് എസ്എഫ്‌ഐയുടെ ആരോപണം.

യു.പി സംഭവത്തിൽ പ്രതിഷേധിച്ച് കോളേജ് ക്യാമ്പസിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ എസ്എഫ്‌ഐ പ്രവർത്തകരെ മർദ്ദിച്ചതിന് പിന്നാലെയാണ് എബിവിപ്രവർത്തകർ കേരളവർമ ക്യാമ്പസിലെ കോളേജ് യൂണിയൻ ഓഫീസ് കത്തിച്ചത്. ശനിയാഴ്ച്ച പുലർച്ചെ നടന്ന സംഭവത്തിൽ തൃശൂർ വെസ്റ്റ് പോലീസ് തെളിവെടുപ്പ് നടത്തി കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. കോളേജിൽ മുമ്പ് നടന്ന സംഘർഷങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടെന്നും ഉടൻ നടപടിയെടുക്കാൻ സാധിക്കില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ബീഫ് ഫെസ്റ്റിവൽ തടയാനെത്തിയ ആർഎസ്എസ് ബി.ജെ.പി പ്രവർത്തകരുടെ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു. ഈ സംഭവത്തിലും പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല. കോളേജ് യൂണിയൻ ഓഫീസ് കത്തിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്ന് ജില്ലയിലെ ക്യാമ്പസുകളിൽ എസ്.എഫ്‌.െഎ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here