കണ്‍സ്യൂമര്‍ഫെഡ് അഴിമതി; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏല്‍പിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നിലവിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിനു വേണ്ടി വിജിലന്‍സാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

നിലവില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ അന്വേഷണം നാലുമാസത്തിനകം പൂര്‍ത്തിയാക്കാനാകും. അതുകൊണ്ട് തന്നെ ഇപ്പോള്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറേണ്ടതില്ലെന്നും വിജിലന്‍സ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News