‘ഇന്ത്യയുടെ പ്രധാനമന്ത്രി ആരാ? നരേന്ദ്ര പ്രസാദ് അല്ലേ’ അമർ അക്ബർ അന്തോണിയുടെ കിടിലൻ ട്രെയ്‌ലർ കാണാം

നടൻ നാദിർഷയുടെ സംവിധാനത്തിലൊരുങ്ങുന്ന അമർ അക്ബർ അന്തോണിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ നായകൻമാരായി എത്തുന്ന ചിത്രത്തിൽ നമിതാ പ്രമോദാണ് നായിക. ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആൽവിൻ ആന്റണി, ഡോ. സക്കറിയാ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ.

സിദ്ധിഖ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ഇടവേള ബാബു, ശ്രീരാമൻ, ധർമജൻ ബോൾഗാട്ടി, ശശി കലിംഗ, കെ.പി.എ.സി ലളിത, ബിന്ദു പണിക്കർ, പ്രിയങ്ക, കണ്ണമാലി മോളി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഈ മാസം ചിത്രം തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News