ബാര്‍ കോഴക്കേസില്‍ കെഎം മണിക്കെതിരായ തുടരന്വേഷണ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; വിധി 29ന്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമോയെന്നതു സംബന്ധിച്ച് ഈമാസം 29ന് കോടതി വിധിപറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും ഹര്‍ജിക്കാരുടെയും വാദങ്ങള്‍ പൂര്‍ത്തിയായി. ബാറുടമ ബിജു രമേശിന്റെ വാദമാണ് ഇന്ന് അവസാനമായി പൂര്‍ത്തിയായത്. കെഎം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 10 ഹര്‍ജികളാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

വിജിലന്‍സിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ ബാറുടമ ബിജു രമേശ് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. അന്തിമറിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാണ് ആവശ്യം. ഹര്‍ജിയില്‍ വാദം പുരോഗമിക്കവേ വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News