അവന്തിക മോഹന്‍ ബോളിവുഡില്‍ നായികയാവുന്നു

നടി അവന്തിക മോഹന്‍ ബോളിവുഡില്‍ നായികയാവുന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അവന്തിക സമഗ്ര ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് എത്തുന്നത്. ചിത്രീകരണം ലഖ്‌നൗവിലും മണാലിയുമായി നവംബര്‍ പകുതിയോടെ തുടങ്ങും.

നിരവധി ഡോക്യുമെന്ററികള്‍ തയാറാക്കിയിട്ടുള്ള സമഗ്ര ഗണേഷിന്റെ ആദ്യചിത്രമാണിത്. 2011 ലെ മിസ് മലബാര്‍ പട്ടം നേടിയത് അവന്തികയാണ്. ഒരു കന്നഡ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News