മുസ്ലീമിനെ വരിച്ച ഹിന്ദു യുവതികൾക്ക് ഭീഷണി; പരസ്പരം ഒത്തുചേരുന്നവരോടുള്ള വെല്ലുവിളിയെന്ന് കെഇഎൻ; മോഡി സർക്കാരിന്റെ ഹിഡൻ അജണ്ടയെന്ന് സാറാ ജോസഫ്

ഓപ്പറേഷൻ ജൂലിയറ്റിൽ പ്രതികരണങ്ങളുമായി പ്രമുഖർ.
കെഇഎൻ
നരേന്ദ്രമോഡി സർക്കാർ അധികാരത്തിലേറിയപ്പോൾ മുതൽ തുടങ്ങിയതാണ് ജനധിപത്യവിരുദ്ധ, മനുഷ്യാവകാശലംഘനങ്ങളുടെ തുടർച്ച. പ്രതികരിക്കുന്ന എഴുത്തുകാരെ കൊല്ലുക തുടങ്ങി ഫാസിസ്റ്റ്് അജണ്ടയാണ് ബിജെപി സർക്കാർ തുടരുന്നത്. പരസ്പരം ഒത്തുചേരുന്നവരോടുള്ള വെല്ലുവിളിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. പാരമ്പര്യങ്ങൾ അവർ റാഞ്ചുകയാണ്. ശ്രീദേവി കാർത്ത മുസ്ലീമിനെ കല്യാണ കഴിച്ചത് കൊണ്ടാണ് സംഘ്പരിവാർ സംഘടനകൾ അവരെ വേട്ടയാടുന്നത്. അവർ മുസ്ലീമുകളെയാണ് ലക്ഷ്യമിടുന്നത്.

സാറാ ജോസഫ്
മോഡി സർക്കാരിന്റെ ഹിഡൻ അജണ്ടയാണിത്. രാജ്യത്ത് ഭീകര അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വിഷം കലർത്തുന്ന ഇടാപെലുകളാണ് ഇവിടെ നടക്കുന്നത്. സംഘ്പരിവാർ അനുഭാവസംഘടനകളുടെ ഇത്തരം പ്രവർത്തികൾ കണ്ടിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് വികസനം കൊണ്ടു വരുമെന്ന പ്രതീതി ഉണ്ടാക്കുന്നു. രാജ്യങ്ങൾ കറങ്ങി മറുനാടൻ മലയാളികളുടെ കയ്യടക്കി വാങ്ങുന്നു ഇതിലൊക്കെയാണ് പ്രധാനമന്ത്രിക്ക് താൽപര്യം.

മുസ്ലിമിനെ വിവാഹം കഴിച്ച ഹിന്ദു പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ സംഘപരിവാര്‍;
ഓര്‍മ മരവിപ്പിക്കാന്‍ കൊച്ചിയിലടക്കം കേന്ദ്രങ്ങള്‍;
ഞെട്ടിക്കുന്ന വിവരങ്ങളുമായി കോബ്രാ പോസ്റ്റിന്റെ ഓപറേഷന്‍ ജൂലിയറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here