പ്രചരിക്കുന്നത് ‘അമർ അക്ബർ അന്തോണി’യുടെ ലീക്കായ ട്രെയ്‌ലർ; സംഭവം ഔദ്യോഗിക റിലീസിന് മണിക്കൂറുകൾക്ക് മുൻപ്

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ‘അമർ അക്ബർ അന്തോണി’യുടെ ട്രെയ്‌ലർ ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് സംവിധായകൻ നാദിർഷ. ഇന്ന് വൈകുന്നേരം പുറത്തിറക്കാൻ തീരുമാനിച്ച ട്രെയ്‌ലറാണ് രാവിലെ ഫേസ്ബുക്കിലും യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടത്.

സോണി മ്യൂസികിന്റെ അഭ്യർത്ഥന മാനിച്ച് യൂട്യൂബ് ആ വീഡിയോ നീക്കം ചെയ്തിരുന്നു. ലീക്ക് ചെയ്ത സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് നാദീർഷ പറഞ്ഞു. എന്നാൽ സിനിമ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ചിത്രലോകം എന്ന ഫേസ്ബുക്ക് പേജിൽ ഇപ്പോളും ട്രെയ്‌ലർ ഉണ്ട്. അതേസമയം, ട്രെയ്‌ലർ ഔദ്യോഗികമായി എപ്പോൾ പുറത്തിറക്കുമെന്ന് ചിത്രവുമായി ബന്ധപ്പെട്ടവർ പറയുന്നില്ല.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ നായകൻമാരായി എത്തുന്ന ചിത്രത്തിൽ നമിതാ പ്രമോദാണ് നായിക. ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആൽവിൻ ആന്റണി, ഡോ. സക്കറിയാ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ. സിദ്ധിഖ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ഇടവേള ബാബു, ശ്രീരാമൻ, ധർമജൻ ബോൾഗാട്ടി, ശശി കലിംഗ, കെ.പി.എ.സി ലളിത, ബിന്ദു പണിക്കർ, പ്രിയങ്ക, കണ്ണമാലി മോളി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം 24ന് തീയറ്ററുകളിലെത്തും.

Amar Akbar Anthony Trailer | Prithviraj Sukumaran, Jayasurya, …Amar Akbar Anthony is a 2015 Malayalam Comedy Thriller film directed by former mimicry artist Nadirshah. The film include Prithviraj Sukumaran, Jayasurya, Indrajith Sukumaran, Namitha Pramod as its major cast.The story revolves round three youth and an unexpected twist faced by them.⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺ #Prithviraj #Jayasurya #AmarAkbarAnthony #Indrajith #Chitralokam,Need More News?Follow https://www.facebook.com/ChitralokamMediaLive ⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺⇺

Posted by Chitralokam on Sunday, October 4, 2015

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here