ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി; പാര്‍ട്ടി രൂപീകരിക്കണമെന്ന് സമുദായത്തിന്റെ ഭൂരിപക്ഷാഭിപ്രായമെന്നും യോഗം ജനറല്‍ സെക്രട്ടറി

ആലപ്പുഴ: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ടു തുറക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അക്കാര്യത്തില്‍ തനിക്കുറപ്പുണ്ടെന്നും സാമാന്യബുദ്ധിക്കു ചിന്തിച്ചാല്‍ മനസിലാകുമെന്നും രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ച യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഇന്നു കേരളത്തില്‍ മൂന്നാം ബദലിനുള്ള സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഈ അഭിപ്രായം മറ്റു സമുദായ സംഘടനകളുമായി ആലോചിച്ചു ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളില്‍ ഈ ചര്‍ച്ചയുണ്ടാകും. ഇടതു വലതു രാഷ്ട്രീയ കക്ഷികള്‍ ഈ മുന്നേറ്റത്തെ കണ്ടു ഭയന്നിരിക്കുകയും മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയുമാണ്. ഒരു ഹിന്ദു കൂട്ടായ്മയല്ല, ലക്ഷ്യമിടുന്നത്. ഒരു മതേതര കൂട്ടായ്മയാണ് വേണ്ടത്. അതാണു ലക്ഷ്യമിടുന്നത്. സാമൂഹിക, സമുദായ നീതി നടപ്പാക്കുവാന്‍ സന്മനസുള്ളവരുടെ കൂട്ടായ്മയാണ് ലക്ഷ്യമിടുന്നത്. എസ്എന്‍ഡിപി യോഗം പാര്‍ട്ടി രൂപീകരിക്കണമെന്നാണ് സമുദായത്തിനുള്ളിലെ ഭൂരിപക്ഷാഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here