ഗോമൂത്രവുമായി എത്തിയ ഇന്ത്യക്കാരിയെ ന്യൂസിലന്‍ഡിലെ വിമാനത്താവളത്തില്‍ തടഞ്ഞു; 400 ഡോളര്‍ പിഴയിട്ടു

വെല്ലിംഗ്ടണ്‍: മരുന്നുണ്ടാക്കാനുള്ള ഗോമൂത്രവുമായി വിമാനമിറങ്ങിയ ഇന്ത്യക്കാരിയെ ന്യൂസിലന്‍ഡില്‍ വിമാനത്താവളത്തില്‍ തടഞ്ഞു. നാനൂറ് ഡോളര്‍ പിഴയിട്ടു. വെല്ലിംഗ്ടണ്‍ വിമാനത്താവളത്തില്‍ കഴിഞ്ഞമാസമാണ് സംഭവം. വ്യോമയാന വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്.

വിമാനത്തില്‍ കൊണ്ടുവന്ന ലഗേജിന്റെ വിശദാംശങ്ങളില്‍ ഗോമൂത്രത്തിന്റെ കാര്യം കാട്ടിയിരുന്നില്ലെന്നു കാട്ടിയാണ് ശിക്ഷ. രണ്ടു കുപ്പികളിലായായിരുന്നു ഇവര്‍ ഗോമൂത്രം കൊണ്ടുവന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News