പൂനെയ്ക്ക് ആദ്യ ജയം; മുംബൈയ്ക്ക് തോല്‍വിയോടെ തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ പൂനെ സിറ്റി എഫ്‌സിയ്ക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പൂനെ എഫ്‌സിയുടെ ജയം. പൂനെയ്ക്ക് വേണ്ടി ടുന്‍സി സാന്‍ലി 2 ഗോളുകള്‍ നേടി. കളിയുടെ 12-ാം  മിനിറ്റിലും 56-ാം മിനിറ്റിലുമായിരുന്നു സാന്‍ലിയുടെ ഗോളുകള്‍. മുപ്പത്തിനാലാം മിനിറ്റില്‍ ഫ്രെഡറിക് പിക്വിയോന്‍ ആണ് മറ്റൊരു ഗോള്‍ നേടിയത്. ഫ്രെഡറിക് ആണ് മുംബൈയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. പൂനെയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here