ചോക്കലേറ്റ് തിന്നാം, ഷുഗറിനെ പേടിക്കാതെ; വരുന്നു മെഡിസിനല്‍ ചോക്കലേറ്റ്

മധുരമൂറുന്ന ചോക്കലേറ്റ് കണ്ട് കഴിക്കാനാവാതെ വിഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് കഴിക്കാന്‍ പറ്റിയ ചോക്കലേറ്റ് വരുന്നുണ്ട്. പേര് മെഡിസിനല്‍ ചോക്കലേറ്റ്. ഷുഗര്‍, കൊളസ്‌ട്രോള്‍ ബാധിതരായവര്‍ക്ക് ധൈര്യപൂര്‍വം കഴിക്കാവുന്നതാണ് മെഡിസിനല്‍ ചോക്കലേറ്റ്. ബ്ലഡ് പ്രഷറും കൊളസ്‌ട്രോളും ക്രമമാക്കി നിര്‍ത്താനും മെഡിസിനല്‍ ചോക്കലേറ്റിന് കഴിയും. കൊക്കോയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സ്, ധാതുക്കള്‍ വഴി എന്നിവ ബ്ലഡ് പ്രഷര്‍ ഉയരാതിരിക്കാനും കൊളസ്‌ട്രോള്‍ ക്രമപ്പെടുത്താനും കഴിയുന്ന വിധത്തിലാണ് മെഡിസിനല്‍ ചോക്കലേറ്റിന്റെ ഉല്‍പാദനം.

നിലവില്‍ വിറ്റഴിക്കപ്പെടുന്ന ചോക്കലേറ്റില്‍ 70 ശതമാനത്തിലധികമാണ് ഷുഗര്‍, കൊഴുപ്പ് എന്നിവയുടെ അളവ്. ഇത് ചോക്കലേറ്റിന്റെ യഥാര്‍ത്ഥ രുചിയില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റി നിര്‍ത്തുന്നുണ്ട്. കൊക്കോയുടെയും ചോക്കലേറ്റിന്റെയും യഥാര്‍ത്ഥ രുചി ഉപഭോക്താക്കലെ അറിയിക്കുക എന്നതും ഉല്‍പാദകരുടെ ലക്ഷ്യമാണ്.

ആദ്യം വിപണിയില്‍ എത്തുന്ന മെഡിസിനല്‍ ചോക്കലേറ്റില്‍ 35 ശതമാനം വരെ മാത്രമാകും പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ്. തുടര്‍ന്ന് ഉല്‍പാദിപ്പിക്കുന്ന ചോക്കലേറ്റുകളില്‍ കൊക്കോ കൂടുതല്‍ ഫലപ്രദമായി ഉയോഗിക്കാന്‍ കഴിയുന്നവിധമാകും ഉല്‍പാദനം. മെഡിസിനല്‍ ചോക്കലേറ്റില്‍ കുറേശെയായി പഞ്ചസാരയുടെയും ഫാറ്റിന്റെയും അളവ് കുറച്ച് 10 ശതമാനത്തിലെത്തിക്കും. ഇത്തരം ചോക്കലേറ്റുകള്‍ ആരോഗ്യ ദായകമാകുമെന്നും ഉല്‍പാദകര്‍ അവകാശപ്പെടുന്നു. ഇതാണ് മെഡിസിനല്‍ ചോക്കലേറ്റ് വിപണിയില്‍ ഇറക്കുന്ന അമേരിക്കന്‍ കമ്പനിയായ കുക സോകോയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here