കാസർഗോഡ് കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി; തൊഴിലാളികളുമായി ബന്ധപ്പെട്ടു

കാസർഗോഡ്: തൈക്കടപ്പുറത്ത് കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി. തീരത്ത് നിന്ന് 17 കിലോമീറ്റർ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ടിലുള്ള തൊഴിലാളികളുമായി ബന്ധപ്പെടാൻ കഴിഞ്ഞെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെ തൈക്കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഓംകാരം എന്ന ബോട്ടിലെ മുരളി, മണി തുടങ്ങിയ ഒമ്പത് തൊഴിലാളികളെയാണ് കാണാതായത്. കോസ്റ്റ് ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. നാവികസേനയുടെ സഹായവും തേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here