കോൾ സെന്റർ ജീവനക്കാരിയെ കത്തിമുനയിൽ നിർത്തി മാനഭംഗം ചെയ്തു

ബംഗളൂരു: ബംഗളൂരുവിൽ കോൾ സെന്റർ ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന യുവതിയെ വാഹനത്തിലെത്തിയ രണ്ടു യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം ഇന്നലെയാണ് പുറത്തറിഞ്ഞത്.

തുടർന്ന് യുവതിയെ മൂന്ന് കിലോമീറ്റർ അകലെയുള്ള കോറമാംഗലയിൽ എത്തിച്ച ശേഷം വാഹനത്തിൽ നിന്നിറക്കി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം മഡിവാല ബസ് സ്റ്റോപ്പിൽ യുവതിയെ തിരികെ കൊണ്ടുവിടുകയായിരുന്നു. തുടർന്നാണ് യുവതി വിവരം ബന്ധുക്കളെ അറിയിച്ചത്. സഹോദരി എത്തിയ ശേഷം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാക്കളിൽ ഒരാൾ യുവതിയുടെ പരിചയക്കാരനായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് കമ്മിഷണർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെ വാഹനം കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശ് സ്വദേശിനിയാണ് യുവതി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News