ദാദ്രി സംഭവം; മതവിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് യുപി പൊലീസ്

ലക്‌നൗ: ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി മതവിദ്വേഷം വളർത്താൻ ശ്രമിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് യുപി ആഭ്യന്തരവകുപ്പ്. ദാദ്രി സംഭവവുമായി ബന്ധപ്പെട്ടുള്ള എല്ലാ പോസ്റ്റുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ സോഷ്യൻ മീഡിയ ലാബിലേക്ക് കത്തയച്ചിട്ടുണ്ടെന്നും ഐജി. പ്രകാശ് ഡി പറഞ്ഞു.

മതവിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയുള്ള വാർത്തകളെ അടിസ്ഥാനമാക്കിയാവും നടപടികൾ. നോയ്ഡയിൽ നിന്നും പ്രവർത്തിപ്പിക്കുന്ന ഒരു ട്വിറ്റർ ഹാൻഡിലിൽ നിന്നും ഇത്തരത്തിൽ വിദ്വേഷം സൃഷ്ടിക്കുന്ന ട്വീറ്റുകൾ വന്നിരുന്നു.
സെപ്തംബർ 30നാണ് ട്വീറ്റ് വന്നതെന്നും ഇയാളുടെ പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News