കാലിഫോർണിയ: ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തി പ്രദേശത്തിന്റെ ബഹിരാകാശക്കാഴ്ച നാസ വീണ്ടും പുറത്തുവിട്ടു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നാസ ചിത്രം പുറത്തുവിട്ടത്.
ഇരുരാജ്യങ്ങളുടെ നഗരങ്ങളും അതിർത്തികളുമെല്ലാം ആകാശക്കാഴ്ചയിൽ തിളങ്ങിനിൽക്കുന്നത് ചിത്രത്തിൽ കാണാം. അതിർത്തിയിലെ കമ്പിവേലികളിലെ വെളിച്ചം ഓറഞ്ച് നിറത്തിലുള്ള വരപോലെ തെളിഞ്ഞു കാണാം. ഇന്നലെ പുലർച്ചെ 4.37ന് പുറത്തുവിട്ട ചിത്രത്തിന് 15,252 ഷെയറും 69,504 ലൈക്കും ഇതുവരെ ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 23ന് 28 മില്ലിമീറ്റർ ലെൻസ് ഉപയോഗിച്ച് നിക്കോൺ ഡി4 ഡിജിറ്റൽ ക്യാമറയിലാണ് ചിത്രം പകർത്തിയത്.
India-Pakistan Border at NightThis photograph shows one of the few places on Earth where an international boundary can…
Posted by NASA’s Earth Observatory on Sunday, October 4, 2015
2011ലും നാസ സമാനമായ ചിത്രം പുറത്തുവിട്ടിരുന്നു. ഹിമാലയത്തിന്റെ രാത്രിക്കാഴ്ച്ചയായിരുന്നു ചിത്രത്തിൽ നിറഞ്ഞു നിന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here