കേരളത്തില്‍ ബിജെപി വിഭാഗീയത വളര്‍ത്തുന്നെന്ന് മുഖ്യമന്ത്രി; മലയാളിയുടെ മതമൈത്രി സന്ദേശം തകര്‍ക്കാന്‍ അമിത് ഷായും മോദിയും ശ്രമിക്കുന്നെന്ന് ആന്റണി

കൊച്ചി: കേരളത്തില്‍ ബിജെപി വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ യുഡിഎഫ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ കൂട്ടുപിടിക്കുന്നവരുടെ അവസ്ഥ ദയനീയമായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി പറഞ്ഞു.

കേരളത്തിലെ മതമൈത്രി രാജ്യത്തിനു തന്നെ മാതൃകയാണ്. ആ മാതൃക തകര്‍ക്കാനാണ് അമിത്ഷായും നരേന്ദ്രമോദിയും ശ്രമിക്കുന്നത്. ദില്ലിയില്‍നിന്ന് ഇതിനായി കേരളത്തിലേക്കു പെട്ടിയും കിടക്കയും എടുത്തു വരികയാണ്. കേരളത്തിലെ കാര്യങ്ങള്‍ പരിശോധിക്കാനായി നരേന്ദ്രമോദിയുടെ ഓഫീസില്‍ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ മുഖം വൃത്തികേടാക്കാനാണ് മോദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കു തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കണമെന്നും ആന്റണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here