തൃശൂര്‍: തൃശൂര്‍ കേരള വര്‍മ കോളജിനുള്ളില്‍ മാംസാഹാരം ഉപയോഗിക്കുന്ന പതിവില്ലെന്ന് പ്രിന്‍സിപ്പലിന്റെ മറുപടി. ബീഫ് ഫെസ്റ്റ് നടത്തിയതിനെക്കുറിച്ച് കോളജ് മാനേജ്‌മെന്റ് കൂടിയായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ട വിശദീകരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായാണ് പ്രിന്‍സിപ്പല്‍ ഇക്കാര്യം അറിയിച്ചത്. പ്രിന്‍സിപ്പല്‍ സി എം ലതയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിശദീകരണ നോട്ടീസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. ഫെസ്റ്റില്‍ അധ്യാപകര്‍ക്കു പങ്കുണ്ടോ എന്നു പ്രത്യേകം ചോദിച്ചുകൊണ്ടാണ് വിശദീകരണം തേടി നോട്ടീസ് നല്‍കിയത്. വിലക്ക് ലംഘിച്ച് മാംസാഹാരം വിതരണം ചെയതതിനും ക്യാമ്പസിനുള്ളില്‍ സംഘര്‍ഷം ഉണ്ടാക്കിയതിനുമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് അധികൃതരുടെ നിലപാട്.
കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദീപ നിശാന്തിനെതിരെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ബോര്‍ഡ് ഇത്തരത്തില്‍ ഒരു നടപടിയെടുത്തത്. ബീഫ് ഫെസ്റ്റുമായി അധ്യാപകരെ ബന്ധിപ്പിക്കാനുള്ള ശ്രമത്തെ സ്റ്റാഫ് കൗണ്‍സില്‍ അപലപിച്ചു. കോളജിലെ എല്ലാ അധ്യാപകരും ഉള്‍പ്പെടുന്നതാണ് സ്റ്റാഫ് കൗണ്‍സില്‍. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്ത കാര്യവും സ്റ്റാഫ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ നിശാന്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ ബി വി പിയും സംഘപരിവാര്‍ സംഘടനകളും കോളജിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ദീപയെ കോളജില്‍നിന്നും സര്‍വീസില്‍നിന്നും പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here