പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകനാകുന്നു; അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനെന്ന് റിപ്പോര്‍ട്ട്

മലയാളിക്ക് പ്രിയപ്പെട്ട നടനാണ് പ്രതാപ് പോത്തന്‍. ആദ്യവരവിലും രണ്ടാം വരവിലും പ്രതാപ് പോത്തനെ മലയാളി നെഞ്ചോടു ചേര്‍ക്കുകയായിരുന്നു. നടനെന്ന നിലയില്‍ മാത്രമല്ല പ്രതാപ് പോത്തന്‍ സിനിമയില്‍ സജീവമാകുന്നത്. ഡെയ്‌സ്, ഒരു യാത്രാമൊഴി എന്നിങ്ങനെ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇതാ ഇപ്പോള്‍ പ്രതാപ് പോത്തന്‍ വീണ്ടും വരുന്നു, മൂന്നാമത്തെ സംവിധാന ചിത്രവുമായി.

അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ട്. ഉസ്ത്ദ് ഹോട്ടലിലെയും ഒ കെ കണ്‍മണിയിലെയും തകര്‍പ്പന്‍ പ്രകടനമാണ് പ്രതാപ് പോത്തനെ ദുല്‍ഖറിലെത്തിച്ചത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ദുല്‍ഖര്‍ തന്നെയാണ് നായകന്‍ എന്നു പ്രതാപ് പോത്തന്‍ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിലൂടെ സൂചന നല്‍കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here