തൃശൂർ: കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനൂകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട അസിസ്റ്റന്റ് പ്രൊഫസർ ദീപ നിശാന്തിനെതിരെ അന്വേഷണം. കൊച്ചിൽ ദേവസ്വം ബോർഡാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഫേസ്ബുക്കിൽ പോസ്റ്റിട്ടത് തെറ്റായി പോയെന്നും പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും ദേവസ്വം ബോർഡ് വിലയിരുത്തി.
ദീപ നിശാന്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും സംഘപരിവാർ സംഘടനകളും കോളജിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ദീപയെ കോളജിൽനിന്നും സർവീസിൽനിന്നും പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേരള വർമ കോളജിനുള്ളിൽ മാംസാഹാരം ഉപയോഗിക്കുന്ന പതിവില്ലെന്നായിരുന്ന ബീഫ് ഫെസ്റ്റ് സംഭവത്തോട് പ്രിൻസിപ്പൽ സിഎം ലതയുടെ മറുപടി. ബീഫ് ഫെസ്റ്റ് നടത്തിയതിനെക്കുറിച്ച് കോളജ് മാനേജ്‌മെന്റ് കൂടിയായ കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ട വിശദീകരണം കാണിക്കൽ നോട്ടീസിന് മറുപടിയായാണ് പ്രിൻസിപ്പൽ ഇക്കാര്യം അറിയിച്ചത്. വിലക്ക് ലംഘിച്ച് മാംസാഹാരം വിതരണം ചെയതതിനും ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടാക്കിയതിനുമാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതെന്നാണ് അധികൃതരുടെ നിലപാട്.
അതേസമയം, ദീപ നിശാന്തിനെ പിന്തുണച്ച് ഫേസ്ബുക്കിൽ നിരവധി പോസ്റ്റുകളാണ് വരുന്നത്. എഴുത്തിലൂടെയുംഅധ്യാപിക എന്ന നിലയിലും നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയ ദീപ ഒരു സ്ത്രീയായതിനാലാണ് ഇത്തരത്തിൽ വിരുദ്ധാഭിപ്രായം വരുന്നതെന്നു സംഘപരിവാറിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here